പൂരം : 2008 എങ്ങനെ ?

WEBDUNIA|

പൂരം പിറന്ന പുരുഷന്‍ എന്ന അഹന്ത ഒഴിവാക്കുന്നതാവും 2008 ലെ ഫലം അനുസരിച്ച് പൂരം നക്ഷത്രക്കാര്‍ക്ക് ഉത്തമം. നേട്ടങ്ങളില്‍ അഭിമാനിക്കാമെങ്കിലും അനാവശ്യമായ അഹങ്കാരവും അഹംഭാവവും ഒഴിവാക്കുന്നത് ഏതു രംഗത്തും ഇക്കൂട്ടര്‍ക്ക് ഉത്തമഫലം നല്‍കും.

മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയ കാട്ടാതെ അവരെ പ്രശംസിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി ജീവിക്കുക. ആരോഗ്യനിലയില്‍ മെച്ചമുണ്ടാവും. സന്താനങ്ങളും ബന്ധുക്കളും ഒത്തുചേര്‍ന്നു പോകാന്‍ വിസമ്മതിക്കും. ആത്മീയ കാര്യങ്ങളില്‍ ഇടപഴകുന്നത് മനസ്സമാധാനത്തിനു വഴിവയ്ക്കും.

സാമ്പത്തികമായി ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാം എങ്കിലും പൊതുവേ അനുകൂലമായ സാഹചര്യമുണ്ടാവും. ആരോഗ്യരംഗത്ത് സുരക്ഷ സ്ഥിരപ്പെടുത്തുക. അയല്‍ക്കാരുടെ സഹായം ഉണ്ടാവും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉദ്ദേശിച്ച ഫലം പെട്ടന്ന് ലഭിച്ചെന്ന് വരില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :