തിരുവോണം : 2008 എങ്ങനെ ?

WEBDUNIA|

തിരുവോണ നാളുകാര്‍ക്ക് 2008 സമ്മിശ്രഫലമാണ് നല്‍കുക. ഔദ്യോഗിക രംഗത്ത് അമിതാദ്ധ്വാനം വേണ്ടിവരും. പ്രവൃത്തികള്‍ പൂര്‍ണ്ണ തൃപ്തി നല്‍കില്ല. പണം സംബന്ധിച്ച വിഷയങ്ങളില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവും. വാഹനം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ചില്ലറ അപകടങ്ങള്‍ ഉണ്ടാവാം.

കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ക്ക് ഒട്ടൊരു സമാധാനം കൈവരും. ഉദ്ദേശിച്ച പല കാര്യങ്ങളും ഫലപ്രാപ്തിയിലെത്താന്‍ കാലവിളംബം നേരിടും. വഴിപാടുകള്‍ നേര്‍ന്നതെല്ലാം പൂര്‍ത്തിയാക്കുക ഉത്തമം. ദാനധര്‍മ്മങ്ങളിലൂടെ മനസ്സമാധാനം കൈവരും.

ആത്മീയ കാര്യങ്ങളില്‍ കൂടുതലായി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തും. കോടതി, പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയമായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :