BIJU|
Last Modified വെള്ളി, 23 മാര്‍ച്ച് 2018 (14:56 IST)
സന്താനമില്ലാത്ത ദമ്പതിമാര്‍ ദത്തെടുക്കലിലൂടെയാണ് ആ ദുഃഖത്തിന് അറുതി വരുത്തുന്നത്. ദത്തെടുക്കലിനും ജ്യോതിഷവിധി പ്രകാരമുള്ള മുഹൂര്‍ത്തമുണ്ട്. സന്താനമില്ലാത്തവര്‍ വൈദികവിധി പ്രകാരം മറ്റുള്ളവരുടെ സന്താനത്തെ ദത്തെടുക്കുന്നതിനാണ് ദത്തെന്ന് പറയുന്നത്. ഇതിന് എല്ലാ രാശികളും എല്ലാ വാരങ്ങളും നല്ലതാണ്.
എന്നാല്‍, ദത്തെടുക്കുന്ന ദമ്പതികളുടെ ജന്മനക്ഷത്രങ്ങളുടെ 3, 5, 7 നാളുകള്‍ കഷ്ടങ്ങളാണ്. ദത്തു കൊടുക്കുന്ന ദമ്പതികളുടെ 3, 5, 7 നാളുകള്‍ മധ്യമങ്ങളുമാണ്.
ദത്തു സന്താന സ്വീകരണത്തിന് പകലും രാത്രിയുമാവാം. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജസ്ഥിതി പാടില്ല. ഷഡ്ദോഷങ്ങളും ഉത്തമമല്ല. നിവൃത്തിയില്ലാതെ വന്നാല്‍ ഷഡ്ദോഷങ്ങളെയും ഒഴിവാക്കുന്നു.
ദത്തെടുക്കുന്നതിനു മിക്കവാറും വിവാഹ വിധിയില്‍ പറഞ്ഞ വ്യവസ്ഥകളാണ് സ്വീകരിക്കേണ്ടത്. ഈ മുഹൂര്‍ത്തം ഉപനയന വിധിയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നവരും ഉണ്ട്.