ദൃഷ്ടി ദോഷം മാറാൻ പരിഹാര മാർഗങ്ങൾ ഇവയൊക്കെ

ഗൃഹത്തില്‍ പുതിയ വാഹനം വാങ്ങുന്ന അവസരത്തില്‍ വാഹത്തില്‍ ശംഖോ പൂജിച്ച മാലയോ ചാര്‍ത്താറുണ്ട് .

Last Updated: ഞായര്‍, 7 ഏപ്രില്‍ 2019 (10:56 IST)
ദൃഷ്ടി ദോഷത്തെ പലരും അന്ധവിശ്വാസമായി തള്ളിക്കളയാറുണ്ട്. സർവ്വ ചരാചരങ്ങളെയും ബാധിക്കാവുന്ന ഒന്നാണ് ദൃഷ്ടി ദോഷം. ദൃഷ്‌ടിദോഷം എന്ന് പറയുന്നത് ഒരാള്‍ക്ക് മറ്റൊരാളുടെ നോട്ടത്തിലൂടെ ഉണ്ടാകുന്ന ദോഷത്തെയാണ് ദൃഷ്‌ടി ദോഷമായി കണക്കാക്കാറുള്ളത് .

കൊച്ചു കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദൃഷ്‌ടി ദോഷം മാറുന്നതിനായി കുട്ടികളെ പുറത്തേക്ക് കൊണ്ട് പോകുന്ന വേളയില്‍ കുട്ടികളുടെ ചെവിക്ക് പുറകില്‍ അല്ലെങ്കില്‍ കാല്‍വെള്ളയില്‍ കറുത്ത പൊട്ടു ചാര്‍ത്താറുണ്ട് .

ഒരു കെട്ടിടം പുതുതായി നിര്‍മ്മിക്കുന്ന വേളയില്‍ കെട്ടിടത്തിന് മുന്നില്‍ കോലം വയ്ക്കുന്നതും ,കള്ളിമുള്‍ ചെടി തൂക്കുന്നതും ദൃഷ്‌ടി ദോഷം മാറാന്‍ സഹായിക്കുന്നു .

ഗൃഹത്തില്‍ പുതിയ വാഹനം വാങ്ങുന്ന അവസരത്തില്‍ വാഹത്തില്‍ ശംഖോ പൂജിച്ച മാലയോ ചാര്‍ത്താറുണ്ട് . ഇതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കഴിയും .അത് പോലെ തന്നെ കരിവളയും അണിയിക്കാറുണ്ട്.

കൂടാതെ കടുക് തൂവാതെ ഉപ്പും മുളകും കൂട്ടി കൈയില്‍ അടുത്ത ശേഷം നമഃശിവായ മന്ത്രം ഉരുവിട്ടുകൊണ്ട് അടുപ്പിലേക്ക് ഇടുന്നതിലൂടെ ദൃഷ്‌ടി ദോഷം മാറിക്കിട്ടും എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :