jibin|
Last Updated:
വെള്ളി, 27 ഏപ്രില്‍ 2018 (13:52 IST)
ചില വിശ്വാസങ്ങള്‍ക്ക് അടിത്തറയില്ലെങ്കിലും നമ്മള്‍ ഇന്നും അത് തുടര്‍ന്നു പോരുകയും അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. പഴമക്കാര്‍ പകര്‍ന്നു തന്ന ചിന്തകളും ആചാരങ്ങളും ഇക്കാലത്തും തുടരുന്നതിന് കാരണം ആത്മവിശ്വാസക്കുറവും ധൈര്യമില്ലായ്‌മയുമാണ്.
യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിക്കുന്നതും ശുഭമല്ല എന്ന വിശ്വാസം ഇന്നും തുടരുന്നുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും വാസ്‌തവം ഉണ്ടോ എന്നു പോലും ആരും ചിന്തിക്കാറില്ല.
തുടര്‍ന്നു വന്ന വിശ്വാസപ്രകാരം യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിക്കുന്നത് ദോഷകരമാണെന്നാണ് പറയുന്നത്. രണ്ടോ അതിലധികമോ ആളുകള്‍ ഒപ്പമുണ്ടെങ്കില്‍ ദുർനിമിത്തഫലം അനുഭവിക്കേണ്ടി വരുന്നത് പ്രധാനിയുടെ മേൽ ആയിരിക്കും.
അതേസമയം, ഈ വിശ്വാസത്തിന് യാതൊരു തരത്തിലുള്ള അടിത്തറയുമില്ല. പൂര്‍വ്വികര്‍ പറഞ്ഞു തന്ന ഈ രീതി ഇന്നും തുടര്‍ന്നു പോരുന്നു എന്നുമാത്രമാണുള്ളത്. എല്ലാ നന്മകളുടെയും അടിസ്ഥാനം എന്നു പറയുന്നത് ഈശ്വരാധീനം മാത്രമാണ്.