ശനിയെ പഴിക്കരുത്

Saturn
WEBDUNIA|
File
ശനിയെ പൊതുവെ വെറുക്കാനാണ് നമ്മള്‍ക്കിഷ്‌ടം. പരമശിവനെ പോലും ബാധിച്ചവനാണെങ്കില്ലും നമ്മളെ ശനി ബാധിക്കുന്നത് നമ്മള്‍ക്ക് പിടിക്കുകയില്ല. കഷ്‌ടക്കാലം വരുത്തുന്നവനാ‍യാണ് നാം ശനിയെ കാണുന്നത്. എന്നാല്‍, ദീര്‍ഘായുസ്സ്, മരണം, അപമാനം, മന:പ്രയാസം, ദുരിതം, പാപം,ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം സ്വാധീനിക്കുവാന്‍ ശനിക്ക് കഴിവുണ്ട്. അതിനാല്‍ ശനിയെന്ന് കേള്‍ക്കുകയല്ല വേണ്ടത്. കൈക്കൂപ്പി വന്ദിക്കുകയാണ് വേണ്ടത്.

ശരീരത്തില്‍ പ്രാണന്‍ നിലനിര്‍ത്തുന്നത്‌ ശനിയാണ്‌. അതുകൊണ്ടാണ്‌ ശനിയെ ആയുര്‍കാരകനായി കരുതുന്നത്‌. ജ്യോതിഷത്തില്‍ മാതൃകാരകന്‍ ചന്ദ്രനും പിതൃകാരകന്‍ സൂര്യനുമാണ്‌.

അമ്മയുടെ അണ്ഡത്തില്‍ അച്ഛന്‍റെ ജീവന്‍ പ്രവേശിക്കുമ്പോള്‍ വളര്‍ച്ച തുടങ്ങുന്നു. അണ്ഡമാണ്‌ ‘രയി’ അഥവാ മാറ്റര്‍. പ്രാണനാണ്‌ എനര്‍ജി എന്ന്‌ ശാസ്ത്രമതം.

പ്രാണന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വായുവിന്‍റെ അധിപനായ ശനി അതിനെ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചാക്കി മാറ്റുന്നു.

ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ്‌ കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്‌. ശനി 30 കൊല്ലം കൊണ്ട്‌ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 22 1/2 വര്‍ഷം ഗുണവും 7 1/2 വര്‍ഷം ദോഷവും ചെയ്യുന്നു.

ശനി ദോഷമുള്ളപ്പോള്‍ എള്ളുകിഴി കത്തിക്കുക ഒരു പ്രധാന പരിഹാര ക്രിയയാണ്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :