രാഹുര്‍ ദശയിലെ അനുഭവങ്ങള്‍

WEBDUNIA|

കശ്യപ പ്രജാപതിക്ക്‌ ‘സിംഹിക’ എന്ന ഭാര്യയില്‍ ഉണ്ടായ മകനാണ്‌ രാഹു. കറുപ്പു നിറം, മുന്‍ കോപം, ദേഹത്ത്‌ അടയാളങ്ങള്‍, ജീര്‍ണ്ണ വസ്ത്രം ധരിക്കല്‍, പരിഹാസ പ്രിയത ഇതെല്ലാം രാഹുവിന്‍റെ ലക്ഷണങ്ങളാണ്‌. സര്‍പ്പം, പാതന്‍, അഹി, അഹു, സൈംഹികേയന്‍, തമസ്‌, വിധന്ധുദന്‍ തുടങ്ങി പല പേരുകളിലും രാഹു അറിയപ്പെടുന്നു.

അനിഷ്ട സ്ഥാനത്തു നില്‍ക്കുന്ന രാഹു ദശാകാലം കുഴപ്പങ്ങള്‍ ഉണ്ടാക്കും, തീര്‍ച്ച. ഗ്രഹനിലയില്‍ വ്യാഴന്‍റെയും ബുധന്‍റെയും സ്ഥാനം നല്ലതല്ലെങ്കില്‍ അക്കാലത്ത്‌ വിദ്യാഭ്യാസത്തില്‍ തടസം ഉണ്ടാകും. കുജന്‍റെയും ശുക്രന്‍റെയും സ്ഥിതി എതിരാണെങ്കില്‍ യുവതീ യുവാക്കളുടെ പ്രേമത്തിനിട വരുത്തും. എന്നാല്‍ ലഗ്നത്തിനോ ലഗ്നാധിപനോ ബലമില്ലാതിരുന്നാല്‍ ഈ പ്രേമം നൈരാശ്യത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കും.

വിഷയലമ്പടന്മാരായ ആളുകള്‍ ഇഷ്ട പ്രണയിനികള്‍ക്ക്‌ ഇഷ്ടം പോലെ വാരിക്കോരി കൊടുത്ത്‌ കുത്തുപാളയെടുക്കും. രാഹുര്‍ ദശയിലുള്ള യുവാക്കള്‍ അനാവശ്യ കൂട്ടുകെട്ടുകളിലേക്കും മയക്കു മരുന്നുകളിലേക്കും അകൃഷ്ടരാവുന്നത്‌ ഇത്തരം രാഹുദശാകാലത്താണ്‌.

വീട്ടമ്മമാര്‍ക്ക്‌ ദു:ഖിക്കാനേ സമയം കാണു. അഭിപ്രായ ഭിന്നത, കുടുംബ കലഹം, ജോലിക്കൂടുതല്‍, വരവില്‍ കവിഞ്ഞ ചെലവ്‌, ഭര്‍ത്താവില്‍ നിന്നും കുട്ടികളില്‍ നിന്നും വൈഷമ്യങ്ങള്‍ എന്നിവ ഫലം. ജോലി ചെയ്യുന്നവര്‍ക്ക്‌ മേലധികാരികളില്‍ നിന്നുള്ള അപ്രീതിയും ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ തുടങ്ങിയവ ഫലം.

രാഷ്ട്രീയത്തില്‍ ഉള്ളവര്‍ക്ക്‌ ചീത്തപ്പേര്‍ കേള്‍ക്കേണ്ടിവരും. പൊതു ജനങ്ങളുടെ ശത്രുവാകേണ്ടിയും വരും.യുവതീ യുവാക്കള്‍ക്ക്‌ രാഹുര്‍ ദശയില്‍ വിവാഹം മുടങ്ങാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ രാഹുവിന്‍റെ ദശാപഹാരങ്ങളില്‍ വിവാഹം നടത്താം. ഈ സമയത്ത്‌ നടത്തിയ വിവാഹവും ദാമ്പത്യ ജീവിതവും സന്തോഷകരമായി തീര്‍ന്നിട്ടുള്ള അനുഭവങ്ങള്‍ ഏറെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :