രാശികളും അനുയോജ്യമായ ഭാഗ്യരത്നങ്ങളും

WEBDUNIA|
കര്‍ക്കിടകം :

ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ മാറിമാറി വരുന്നതുപോലെയുള്ള മനോഭാവമുള്ള ഇവരുടെ ഭാഗ്യരത്നം മുത്താണ്. ഒറ്റനോട്ടത്തിന് പരുക്കരെന്നു തോന്നുമെങ്കിലും വളരെ വിശാലമനസ്കരായിരിക്കും പൊതുവേ ഇക്കൂറുകാര്‍.

ഇടയ്ക്കിടയ്ക്ക് ഉള്‍വലിയുക മുതലായ സ്വഭാവവൈചിത്യ്രങ്ങളെ നിയന്ത്രിക്കാന്‍ ഇവരുടെ ഭാഗ്യരത്നമായ മുത്ത് വളരെ നല്ലതാണ്. ഇത്തരക്കാരുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ പവിഴം ധരിക്കുന്നത് ഉത്തമമാണ്. തൊഴില്‍പരമായ ഉന്നമനത്തിനും ധനലワിക്കും വൈരം ധരിക്കുകയാണ് നന്ന്. പൊതുവേയുള്ള ശ്രേയസ്സുകിട്ടാന്‍ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിച്ചാല്‍ മതിയാകും.

ചിങ്ങം :

മാണിക്യമാണിവരുടെ ഭാഗ്യ രത്നം. ശാന്തചിത്തരും കുലീനരുമായ ഇവരുടെ അധിപന്‍ സൂര്യനാണ്. വിവിധനിറമുള്ള മാണിക്യക്കല്ലുകള്‍ - തുടുത്തുചുവന്നതു മുതല്‍ ഇളം പിങ്കുനിറമുള്ളവ വരെ ലഭ്യമാണ്.

കുടുംബസൗഭാഗ്യത്തിനും ഭാഗ്യത്തിനുമായി ഈ രാശിക്കാര്‍ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പതിച്ച മാണിക്യമുള്ള ആഭരണങ്ങള്‍ അണിയുന്നത് വളരെ ഉത്തമമാണ്. പവിഴം പതിച്ച ആഭരണങ്ങള്‍ ധരിക്കുന്നത് ചൊവ്വാ ദോഷമുള്ളവര്‍ക്ക് വളരെ നല്ലതാണ്. കട്ടിമാണിക്യം അഥവാ ഗാര്‍നെറ്റ് ധരിക്കുന്നതും വളരെ നന്ന്

കന്നി :

സൗമ്യശീലവും ആരെയും ആകര്‍ഷിക്കുന്നസ്വഭാവവുമുള്ള ഈ രാശിക്കാരുടെ ഭാഗ്യരത്നം മരതകമാണ്. ഈ രാശിക്കാരുടെ അധിപന്‍ ബുധനാണ്. പെട്ടൈന്നെടുത്ത തീരുമാനങ്ങള്‍മൂലം പിന്നീട് പരിതപിക്കുന്നവരാണീ കൂട്ടര്‍.

ഇവര്‍ക്ക് ഭാഗ്യദായകമായുള്ളത് പച്ചക്കലും മരതകവും പ്ളാറ്റിനത്തില്‍ പതിച്ച് ധരിക്കുന്നതാണ്. ധനയോഗത്തിന് മാണിക്യമാണ് ഉത്തമം. വൈരവും മരതകവും ഇടകലര്‍ത്തി ധരിക്കുന്നതും പൊതുവേ നല്ലതാണ്. പുഷ്യരാഗം ധരിക്കുന്നത് വിവാഹകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും വളരെ നന്ന്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :