പുന്നപ്പാലത്തേത് ആദ്യത്തെ അല്‍ഫോണ്‍സാ പള്ളി

കണ്ണൂര്‍ | WEBDUNIA|


അല്‍ഫോണ്‍സാമ്മയുടെ പേരില്‍ ലോകത്ത് ആദ്യമായി പള്ളിയുണ്ടാവുന്നത് കണ്ണൂരിലെ കോളയാട് പുന്നപ്പാലത്താണ്. മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍റെ പ്രത്യേക അനുമതി പ്രകാരമായിരുന്നു നിര്‍മ്മാ‍ണം.കൂത്തുപറമ്പില്‍നിന്ന് നെടുമ്പൊയിലിലേക്ക് പോകുംവഴിയാണ് ഈ കൊച്ചു ഗ്രാമം.

അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പള്ളിയെ സെന്‍റ് അല്‍ഫോന്‍സാ പള്ളിയായി പുനര്‍നാമകരണം ചെയ്യും. ഒക്ടോബര്‍ 12 മുതല്‍ 27 വരെ നാമകരണ തിരുനാള്‍ കൊണ്ടാടുകയാണ്.

അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ അവരുടെ പേരില്‍ ആദ്യമുണ്ടായ പള്ളിയും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറുകയാണ്.

1986 ഫിബ്രവരി എട്ടിനാണ് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. നാലര മാസം കഴിയും മുമ്പേ 1986 ജൂലായ് 28ന് കോളയാട്ട് അല്‍ഫോന്‍സാമ്മയുടെ പേരില്‍ പള്ളി ഉയരുകയും ചെയ്തു.

തലശ്ശേരി മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് ഇതിനായി മുന്‍‌കൈയെടുത്തത്. തലശ്ശേരി അതിരൂപതയുടെ കീഴിലുളള ഈ പള്ളി ഇടവകയില്‍ 252 കുടുംബങ്ങളുണ്ട്.

അല്‍ഫോന്‍സാമ്മ അംഗമായിരുന്ന ഫ്രാന്‍സിസ്റ്റന്‍ ക്ലാരിസ്റ്റ്‌സ് സന്യാസി സമൂഹത്തിന്റെ കോണ്‍വെന്‍റും വൃദ്ധജനങ്ങള്‍ക്കായി ദൈവദാന്‍ സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നു

എല്ലാ ശനിയാഴ്ചയും ഇവിടെ അല്‍ഫോന്‍സാമ്മയുടെ നൊവേനയുണ്ട്. എല്ലാ വര്‍ഷവും ജൂലായ് 19 മുതല്‍ 28 വരെ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :