ചന്ദ്രബാബു ചെലവിട്ടത്‌ 40 ലക്ഷം, വേണുഗോപാല്‍ ആറുലക്ഷം

WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2014 (13:09 IST)
PRO
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചത്‌ 83,59,217 രൂപ. മാര്‍ച്ച്‌ 31 വരെയുള്ള കണക്കാണിത്‌. സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത്‌ ആലപ്പുഴ ലോക്‍സഭാ മണ്ഡലത്തിലാണ്‌ 57,47,589 രൂപ. 13 സ്ഥാനാര്‍ഥികളില്‍ എട്ടുസ്ഥാനാര്‍ഥികളുടെ ചെലവുവിവരമാണിത്‌. മറ്റുള്ളവര്‍ വരവുചെലവു രജിസ്റ്ററില്‍ ചെലവു രേഖപ്പെടുത്തിയിട്ടില്ല. മാവേലിക്കര മണ്ഡലത്തിലെ ഒമ്പതു സ്ഥാനാര്‍ഥികളില്‍ ഏഴുപേര്‍ ചെലവഴിച്ചത്‌ 26,11,628 രൂപ.

ആലപ്പുഴ മണ്ഡലം(സ്ഥാനാര്‍ഥിയുടെ പേരും ചെലവഴിച്ച തുകയും): സി ബി ചന്ദ്രബാബു- 40,21,757, കെ സി വേണുഗോപാല്‍- 6,28,174, പ്രൊഫ. എ വി താമരാക്ഷന്‍-5,62,107, അഡ്വ. എം എ ബിന്ദു- 1,08,120, തുളസീധരന്‍ പള്ളിക്കല്‍-2,30,500, ഡി മോഹനന്‍-1,31,482, ചന്ദ്രബാബു ജി -25,150, എം എം പൗലോസ്‌-40,299.

മാവേലിക്കര മണ്ഡലം: കൊടിക്കുന്നില്‍ സുരേഷ്‌- 14,73,154, സുരേന്ദ്രന്‍-6,07,328, അഡ്വ. പിസുധീര്‍-3,43,133, ജ്യോതിഷ്‌ പെരുമ്പുളിയ്ക്കല്‍-1,01,660, ശശികല കെ എസ്‌.-52,783, പള്ളിക്കല്‍ സുരേന്ദ്രന്‍-18,100, എന്‍ സദാനന്ദന്‍-15,470.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :