ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകയും മലയാളിയുമായ അനിതാ പ്രതാപ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളത്ത് മത്സരിക്കാനാണ് അനിതാ പ്രതാപിന് ആഗ്രഹമെന്നാണ് സൂചന.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിത ഇപ്പോള്‍ സ്വതന്ത്ര പത്ര പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും യുഎന്‍ ഉദ്യോഗസ്ഥനുമായ അജിത് ജോയിയെയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും തൃശൂരില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിനെയും എഎപി സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചിരുന്നു.
കോട്ടയം ജില്ലയിലെ വാരപ്പെട്ടി കെ ജെ സൈമണിന്റെയും നാന്‍സിയുടേയും മകളാണ് അന്‍പത്തഞ്ചുകാരിയായ അനിത. എല്‍ടിടിഇയുടെ ഒളികേന്ദ്രത്തിലെത്തി വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.