350 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ജനുവരി 2014 (11:20 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാഷ്ട്രീയകാര്യ സമിതി അംഗം സഞ്ജയ് സിങ് അറിയിച്ചു.

2ജി കേസില്‍ പ്രതിയായ മുന്‍ മന്ത്രി എ രാജയ്ക്കും 14 കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :