സാറാ ജോസഫ് ആം ആദ്മിയില്‍

കോട്ടയം| WEBDUNIA| Last Modified വെള്ളി, 10 ജനുവരി 2014 (21:24 IST)
പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍. ഞായാറാഴ്ച ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഭരണം നടത്താനുള്ള ആം ആദ്മിയുടെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചതെന്ന് സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരായി മുഖ്യാധാരരാഷ്ട്രീപ്രസ്ഥാനങ്ങള്‍ മാറിയെന്നും വോട്ടിനുവേണ്ടി മാത്രമാണ് അവര്‍ ജനങ്ങളെ തേടിവരുന്നതെന്നും സാറാ ജോസഫ് വിശദമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :