മരണം വരെയുള്ള നിരാഹാരം ബിന്നി നാലുമണിക്കൂര്‍കൊണ്ട് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ആം ആദ്മി പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട എം‌എല്‍‌എ വിനോദ് കുമാര്‍ ബിന്നി നിരാഹാരസമരം തുടങ്ങിയെങ്കിലും നാലുമണിക്കൂര്‍ തികയും മുമ്പ് സമരം അവസാനിപ്പിച്ചു.

ഗവര്‍ണറും അന്നാഹസാരെയും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് മരണം വരെ നിരാഹാരം നടത്താന്‍ തീരുമാനിച്ച ബിന്നി പറഞ്ഞത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിന്നിയെ പുറത്താക്കിയത്.
മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്നാണ് വിനോദ് കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ ആദ്യം രംഗത്തുവന്നത്.

ബിന്നി ബിജെപിക്കാരെപ്പോലെ പെരുമാറുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബിന്നി അധികാരമോഹിയാണെന്നും പാര്‍ട്ടി ആരോപിച്ചു.

കെ‌ജ്‌രിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളായിരുന്നു ബിന്നി ഉന്നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :