Wdvideo J2jjr4vei9a

Sat, 17 Oct 2026

Notifications

Sanju samson entry to elite list of indian power hitters with 100 sixes in T20

ടി20യിൽ ഇന്ത്യയ്ക്കായി 100 സിക്സുകൾ, ചേട്ടൻ ഇനി രോഹിത്തും സൂര്യയും ഭരിക്കുന്ന എലൈറ്റ് ക്ലബിൽ വെസ്റ്റിൻഡീസിനെതിരായ നാലാം ടി20യിലെ തകർപ്പൻ പ്രകടനത്തോടെ ടി20 ഫോർമാറ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്സുകൾ തികച്ച് സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. ഹൈദരാബാദിൽ നടന്ന നാലാം ടി20യിൽ കളിക്കാനിറങ്ങുമ്പോൾ 98 സിക്സുകളാണ് സഞ്ജുവിൻ്റെ പേരിലുണ്ടായിരുന്നത്. രണ്ടാം ഓവറിൽ നാലും അഞ്ചും പന്തുകളിൽ സിക്സുകൾ നേടിയാണ് 100 സിക്സ് നേട്ടത്തിലേക്ക് സഞ്ജു എത്തിയത്. മത്സരത്തിൽ 4 സിക്സുകളാണ് താരം നേടിയത്. വെസ്റ്റിൻഡീസിനെതിരെ 23 പന്തിൽ നിന്ന് 56 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. 3 ഓവറിലാണ് ടീം സ്കോർ 59ലെത്തിയത്. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ വേഗമേറിയ ഫിഫ്റ്റി ടീം സ്കോർ ആണിത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 205 സിക്സുകൾ നേടിയിട്ടുള്ള രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമതുള്ള താരം. 179 സിക്സുകളുമായി സൂര്യകുമാർ യാദവ് പട്ടികയിൽ രണ്ടാമതാണ്. 141 സിക്സുകളുമായി അഭിഷേക് ശർമയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 126 സിക്സുകളുമായി ഹാർദ്ദിക് പാണ്ഡ്യ, 124 സിക്സുകളുമായി വിരാട് കോലി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!