Shreyas iyer points out key reason behind indian defeat
ഞങ്ങൾക്ക് പിഴച്ചത് അവിടെയാണ്, നാലാം ടി20യിലെ തോൽവിയിൽ ബൗളർമാരെ കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ
വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ 24 റൺസിന് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ബൗളർമാരെ കുറ്റപ്പെടുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ.
248 റൺസ് പിന്തുടരുന്നതിൽ ബാറ്റർമാർ പരാജയമായെങ്കിലും ബാറ്റർമാരുടെ പ്രകടനത്തിൽ തൃപ്തനാണെന്ന് മത്സരശേഷം ശ്രേയസ് വ്യക്തമാക്കി.
എന്നാൽ തോൽവിക്ക് പ്രധാനകാരണം ശരിയായ ലൈനിലും ലെങ്തിലും പന്തെറിയാൻ ബൗളർമാർക്ക് സാധിക്കാത്തതാണെന്നും ശ്രേയസ് മത്സരശേഷം പറഞ്ഞു.
പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 248 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 19.3 ഓവറിൽ 223 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
മത്സരം വിജയിച്ചതോടെ പരമ്പരയിൽ 2-2ന് ഒപ്പമെത്താനും വെസ്റ്റിൻഡീസിന് കഴിഞ്ഞു.
മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സംസാരിക്കവെയാണ് ബൗളർമാരുടെ പ്രകടനത്തെ പറ്റിയുള്ള അതൃപ്തി ഇന്ത്യൻ നായകൻ തുറന്നുപറഞ്ഞത്.
വെസ്റ്റിൻഡീസ് കൃത്യമായ പ്ലാനിങ്ങോടെ പന്തെറിഞ്ഞെന്നും അവരുടെ കൃത്യതയ്ക്ക് അർഹിച്ച വിജയമാണിതെന്നും ശ്രേയസ് പറഞ്ഞു.
പരമ്പരയിലെ അവസാന മത്സരത്തിലും ടീമിൻ്റെ സമീപനം ഇങ്ങനെ തന്നെയായിരിക്കും
മുന്നോട്ട് പോകുമ്പോൾ ബൗളിങ്ങിനെ പറ്റി അമിതമായി ചിന്തിക്കില്ലെന്നും പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ശ്രേയസ് പറഞ്ഞു.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!