Wdvideo Cb9qd5kspju

Notifications

Goal Drought Continues: Portugal Captain Goes 10 Straight Major Tournament Matches Without Scoring

തുടർച്ചയായി 10 പ്രധാന ടൂർണമെന്റ് മത്സരങ്ങളിൽ ഗോളില്ല, എംബാപ്പെയും മെസ്സിയും തകർക്കുമ്പോൾ റൊണാൾഡോയ്ക്ക് നിരാശ! ലോകഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്ന താരമാണ് പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ഗോളുകളും അനവധി നേട്ടങ്ങളും താരം സ്വന്തമാക്കിയിട്ട് എങ്കിലും ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി വലിയ നേട്ടം സ്വന്തമാക്കാൻ താരത്തിനായിട്ടില്ല. 2026 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഡി.ആർ. കോംഗോയ്‌ക്കെതിരെയും ഗോൾ നേടാനാകാതിരുന്നതോടെ താരം മടങ്ങി. പ്രധാന ടൂർണമെൻ്റുകളിൽ തുടർച്ചയായ പത്താം മത്സരമാണ് ഗോൾരഹിതനായി റൊണാൾഡോ മടങ്ങുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ ഘാനയ്ക്കെതിരെയായിരുന്നു പ്രധാനപ്പെട്ട ഒരു ടൂർണമെൻ്റിൽ അവസാനമായി റൊണാൾഡോ ഗോൾ നേടുന്നത്. അതിന് ശേഷം പ്രധാനപ്പെട്ട ടൂർണമെൻ്റുകളിലൊന്നും റൊണാൾഡോ ഗോൾ നേടിയിട്ടില്ല 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡി.ആർ. കോംഗോയ്‌ക്കെതിരെയും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. 41-ാം വയസിലും ലോകകപ്പിൽ ആറാം തവണ കളിക്കുന്ന ചരിത്രനേട്ടം റൊണാൾഡോ സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒടുവിൽ മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!