1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Will ration shops disappear

റേഷന്‍ കടകള്‍ ഇല്ലാതാകുമോ? കേരളത്തില്‍ ആശങ്കയുണര്‍ത്തി 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതി

Ration Shop - kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതിയുടെ ഭാഗമായി സ്വകാര്യ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ കേരളത്തിലെ റേഷന്‍ വിതരണ സംവിധാനത്തെ അത് ബാധിച്ചേക്കാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.നിര്‍ദ്ദിഷ്ട മാറ്റം 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്. ഇത് നടപ്പിലാക്കിയാല്‍ റേഷന്‍ കടകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും നിലവിലുള്ള വിതരണ ശൃംഖലയുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ടെന്നും പറയപ്പെടുന്നു. പ്രളയം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യ റേഷന്‍ വിതരണവും റേഷന്‍ കടകള്‍ വഴിയാണ് നടക്കുന്നത് എന്നതിനാല്‍ അതിനെയും ഈ മാറ്റം ബാധിച്ചേക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
 
സ്മാര്‍ട്ട് പിഡിഎസ് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. യ്യകേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു. നവംബര്‍ 2-ന് താലൂക്ക് കേന്ദ്രങ്ങളിലും നവംബര്‍ 24-ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസുകള്‍ക്ക് മുന്നിലും സംഘടന പ്രതിഷേധ പരിപാടികള്‍ നടത്തും. ഡിസംബര്‍ 3-ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എല്‍ നിനോ ഇന്ത്യയുടെ കാലവര്‍ഷത്തെ തകര്‍ത്തു; ശൈത്യകാലത്തെയും തകര്‍ക്കുമോ?