1. ആത്മീയം
  2. ജ്യോതിഷം
  3. സൂര്യരാശി ഫലങ്ങള്‍
  4. Astrology

പ്രശ്നങ്ങൾ വരുന്നതിന് മുൻപേ ഗ്രഹനില അറിയാം

വാർത്ത
പലരും പ്രശനങ്ങൾ  നേരിടുമ്പോൾ മാത്രമാണ് ജാതകം നോക്കുന്നതിന് ജ്യോതിഷികളെ സമീപിക്കാറുള്ളത്. എന്നാൽ പ്രശ്നങ്ങൾ വന്ന് കഴിഞ്ഞ് പ്രതിവിധി ചെയ്യുന്നതിനേക്കാൾ പ്രശ്നങ്ങൾ വരുന്നതിനു മുൻപ് തന്നെ മനസിലാക്കുന്നതും കർമ്മൾ ചെയ്യുന്നതുമല്ലേ ഉത്തമം? ഇതാണ് ജാതകം നേരത്തെ തന്നെ പരിശോധിക്കണം എന്നു പറയുന്നതിന്റെ പ്രാധാന്യം.
 
വിവാഹങ്ങളിൽ എല്ലാം ഇത് വളരെ പ്രധാനമാണ്. മിക്ക ആളുകളും വിവാഹത്തിന് പ്രശ്നം വരുമ്പോൾ മാത്രമാണ് ജാതകം നോക്കാറുള്ളത്. എന്നാൽ നേരത്തെ ജാതകം നോക്കിയാ‍ൽ വിവാഹ പ്രായമായി പ്രശനങ്ങൾ നേരിടുമോ എന്ന് നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനാൽ വിവാഹ പ്രായം എത്തുന്നതിന് മുൻപ് തന്നെ ജാതകം നോക്കുന്നതാ‍ണ് ഉത്തമം. 
 
വിവാഹം, സന്താനം, വിരഹ- വേര്‍പാടുകള്‍, പുനര്‍വിവാഹയോഗം, കുടുംബം, സ്വാഭാവം, ആയുസ്സ്, ഭാഗ്യം, വിദ്യാഭ്യാസം, ജോലി, എന്നിവയെക്കുറിച്ചെല്ലാം തന്നെ ജാതകത്തിൽ നിന്നും അറിയാൻ സാധിക്കും. പ്രത്യേഗിച്ച് വിവാഹിതരാകുമ്പോൾ ചേർച്ച പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.  
About Writer
Sumeesh
അടുത്ത ലേഖനം
നഖങ്ങളിലെ അടയാളങ്ങൾ പറയും നിങ്ങളുടെ ഭാവി