അനുബന്ധ വാര്ത്തകള്
- അത് പൂർണമായും രഹാനെയുടെ പിഴവ്; കോഹ്ലി ഓടിയത് പങ്കാളിയെ വിശ്വാസത്തിലെടുത്ത്
- പൊലീസും കർട്ടണിട്ട് സുഖിക്കേണ്ട, വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യാൻ ഉത്തരവ്
- ഇന്ന് വർധിച്ചത് 320 രൂപ, തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മുകളിലേയ്ക്ക്, പവന് വില 37,440
- ചോദ്യം ചെയ്യലിന് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി സി എം രവീന്ദ്രൻ, ഇന്നലെ ചോദ്യം ചെയ്തത് 13 മണിക്കൂർ
- മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു
2021 Astrology Prediction: വൃശ്ചികം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ൽ നിന്നും 2021ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് അടുത്ത വർഷം തങ്ങൾക്കെങ്ങനെ എന്ന് ഓരോ രാശിക്കാരും അറിഞ്ഞിരിയ്ക്കണം. എങ്കിൽ മാത്രമെ പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിയ്ക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമെല്ലാം സാധിയ്ക്കു 2021 വൃശ്ചികം രാശിക്കാർക്ക് എങ്ങനെ എന്നാണ് ഇനി പറയുന്നത്.
2021ൻ വൃശ്ചികം രാശിക്കാർക്ക് തുടക്കം മികച്ചതായിരിയ്ക്കും എങ്കിലും പിന്നീടങ്ങോട്ട് ഗുണദോഷങ്ങൾ ഇട കലർന്നു വരും. വർഷത്തിന്റെ തുടക്കത്തിൽ ചിലവുകൾ ഉണ്ടാകും എങ്കിലും സമ്പാദ്യത്തിന് അനുകൂലമായ വർഷമാണ്. വിദേശത്ത് പോകാനുള്ള അവസരവും 2021ൽ കൈവന്നേക്കാം. ബിസിനസ് പരമായോ ജോലിയുമായി ബന്ധപ്പെട്ടോ പുതിയ പ്രൊജക്ടുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം. അല്ലെങ്കിൽ പ്രശ്നങ്ങൾ നേരിട്ടേക്കാം.
തൊഴിൽപരമായി പ്രയാസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഉയർച്ചയ്ക്കും അവസരം ഉണ്ടാകും. പഠന കാര്യങ്ങൾക്ക് 2021 അനുകൂലമായിരിയ്ക്കും, ഉപരിപഠനം നടത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് അനുകൂല സമയമാണ്. മത്സരപരീക്ഷകളിൽ വിജയം നേടാൻ സാധിച്ചേയ്ക്കും. ഭക്ഷണരീതിയിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ നൽകേണ്ടതുണ്ട്. ശാരീരികക്ഷമത നിലനിർത്താനും പതിവായി വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.