ഗർഭാവസ്ഥയിലെ ഛർദ്ദിൽ, പരിഹാരം ഇതാ...

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 27 ജനുവരി 2020 (19:03 IST)
ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഏറ്റവും വലിയ വിനയായി തീരുന്നത്. ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അത് വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. 
 
നാരങ്ങയുടെ നീര് കഴിക്കുന്നതും ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായിക്കും. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും ഈ പ്രശ്നത്തെ ഇല്ലാതാക്കും. 
 
ഏത് രോഗത്തിനും പരിഹാരം നല്‍കുന്ന ഒന്നായ ഇഞ്ചി കഴിക്കുന്നതും ഛര്‍ദ്ദിക്ക് പരിഹാരമാണ്. കര്‍പ്പൂര തുളസിയില ഒരു പാത്രത്തിലിട്ട് തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.  
 
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിലൂടെ ഛര്‍ദ്ദിക്കാന്‍ വരുന്ന പ്രവണത ഇല്ലാതാക്കാം. തൈര് കഴിക്കുന്നതും ഇതിന് മികച്ച പരിഹാരമാണ്. 

ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത, വിവാഹമോചന സാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി!

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

എല്ലാം കാണുക

ബാത്‌റൂമിലെ ടാപ്പില്‍ നിന്ന് വെള്ളം താഴോട്ട് ഒഴുകുമ്പോള്‍ തന്നെ മൂത്ര ശങ്കയോ; ബ്ലാഡര്‍ സ്പാസമിനെ കുറിച്ച് അറിയണം

കടല, പയർ എന്നിവ അമിതമായി വേവിക്കരുത്

ചീര നല്ലതാണോ? ഇവർ ഒഴിവാക്കണം

ടോയ്ലറ്റ് സീറ്റുകള്‍ വെളുത്ത നിറത്തിലാകാന്‍ കാരണം ഇതാണ്

നിങ്ങള്‍ക്ക് ഈ ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments