റെയ്‌നാ തോമസ്|
Last Updated:
ഞായര്‍, 26 ജനുവരി 2020 (17:31 IST)
പലപ്പോഴും നമ്മുടെ ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന കാര്യമാണ് വിയർപ്പുനാറ്റം. ഇക്കാരണങ്ങള്‍ കൊണ്ട് പുറത്തേക്കിറങ്ങാന്‍ മടിക്കുന്നവരുമുണ്ട്. വിയർപ്പു ദുർഗന്ധം ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ
ദിവസവും 8 -10 ഗ്ലാസ് വെള്ളംകുടിക്കുക.ഇത് ശരീരത്തിൽജലാംശംനിലനിർത്തിദുർഗന്ധമകറ്റും. അമിതമസാല,എരിവ് ,വെളുത്തുള്ളി, ക്യാബേജ്,കോളിഫ്ളവർഎന്നിവയുടെ ഉപയോഗംകുറയ്ക്കുക.
ചിലതരം മരുന്നുകളുടെ ഉപയോഗംവിയർപ്പ് ദുർഗന്ധത്തിന് കാരണമാകും. മഗ്നീഷ്യത്തിന്റെഅളവ് കുറയുന്നത് വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. മഗ്നീഷ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴം, തൈര്, ധാന്യങ്ങൾ എന്നിവകഴിക്കുക. മാനസിക സമ്മർദ്ദം കാരണവും അമിത വിയർപ്പ് ദുർഗന്ധം ഉണ്ടാകും. അതിനാൽ മാനസിക സന്തോഷം നിലനിർത്തുക.