കര്‍ക്കിടകത്തിലെ കറുത്ത വാവ് - പിതൃശാന്തി ദിനം

vaav bali scene
KBJKBJ
കര്‍ക്കടകവാവ്- മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം. പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്‍റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വീകരായ പിതൃക്കള്‍, പിതൃലോകവാസികളാണ്.

മനുഷ്യന്‍റെ ഒരു കൊല്ലം പിതൃക്കള്‍ക്ക് ഒരു ദിവസ മാണ് പുത്രന്‍ /പിന്‍തലമുറക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്ന ശ്രാദ്ധം പിതൃക്കള്‍ക്ക് നിത്യേന കിട്ടുന്നതായി അനുഭവപ്പെടുന്നു.

ഏറെ പ്രസക്തിയുണ്ട് കര്‍ക്കടകമാസത്തിലെ കറുത്ത വാവിന്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത് .
ഭാരതപ്പുഴയിലാണ് കുരുക്ഷേത്രത്തില്‍ മരിച്ച ഉറ്റവരുടെ ആത്മശാന്തിക്കായി പഞ്ചപാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് .

വയനട്ടില്‍ മാനന്തവാടിക്കടുത്തതിരുനെല്ലി ക്ഷേത്ര ത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്സ്മണനും വനവാസത്തിന്‍റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃ തര്‍പ്പണം നടത്തി എന്നാണ്‍ വിശ്വാസം ി.

പാപനാശിനി ബലിതര്‍പ്പണത്തിന്‍ പ്രസിദ്ധമാവന്‍ ഒരു കാരണമിതാണ്..

, പമ്പയും ചിറ്റൂരിലെ ശോക നാശിനിയും, മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴയും, പിതൃതര്‍പ്പണങ്ങളുടെ പുണ്യം പേറും.

ആലുവയിലും തിരുനാവായിലും തിരുനെല്ലിയിലും നീളാതീരത്തും വരയ്ക്കലും തിരുവല്ലത്തുമെല്ലാം ബലിയിടാന്‍ നിരവധി പേര്‍ ഒത്തുചേരും.

varakkal beacjh
FILEFILE
ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ ഈ ദിവസം പിതൃയാനത്തിന്‍റെ പ്രവേശന കവാടമാണ്. കര്‍ക്കടകവാവ് പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത്. ഈ കാരണം കൊണ്ടാണ്

പ്രശസ്തമായ തീര്‍ഥങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കര്‍ക്കടകവാവിനു ബലിയിടാനെത്തും.- കന്യാകുമാരിയിലെ സാഗരസംഗമം മുതല്‍ ഉത്തരേന്ത്യയിലെ പുണ്യ തീര്‍ഥങ്ങള്‍ വരെ .

പൂര്‍വപിതാക്കളുടെ ആത്മാക്കള്‍ക്ക് ബലിയര്‍പ്പിച്ച് പുതുതലമുറ സായുജ്യം നേടുന്ന കര്‍ക്കടകവാവ് നാളില്‍ പെരിയാറും, പേരാറും കല്‍പ്പാത്തിപ്പുഴയും

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :