1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Generation shift in reliance

റിലയൻസിൽ തലമുറ മാറ്റം, ആകാശ് അംബാനിയ്ക്ക് പിന്നാലെ റിലയൻസ് റീട്ടെയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് ഇഷ അംബാനി

reliance
റിലയൻസിൽ തലമുറമാറ്റ സൂചന നൽകി റിലയൻസ് റീട്ടേയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് മകൾ ഇഷ അംബാനി വരുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട്. റിലയൻസ് ജിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നും കഴിഞ്ഞ ദിവസം മുകേഷ് അംബാനി രാജിവെയ്ക്കുകയും  ചെയർമാനായി മകൻ ആകാശ് അംബാനിയെ നിയമിക്കുകയും ചെയ്തിരുന്നു.
 
ഇരട്ട സഹോദരങ്ങളായ ആകാശും ഇഷയും റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ്, ജിയോ മാർട് എന്നിവയുടെ ബോർഡ് അംഗങ്ങളാണ്. ഇരുവരുടെയും ഇളയ സഹോദരനായ ആനന്ദ് അംബാനി അടിത്തിടെയായിരുന്നു റിലയൻസിൻ്റെ റീട്ടേയ്ൽ വെഞ്ച്വേർഴ്സ് ബോർഡ് ഡയറക്ടറായത്.കഴിഞ്ഞ വർഷം നടന്ന റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ റിലയൻസ് ഗ്രൂപ്പിൽ മക്കൾക്കു നിർണായക പങ്കാളിത്തം നൽകുമെന്നതിൻ്റെ സൂചന മുകേഷ് അംബാനി നൽകിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഉദയ്പൂര്‍ കൊലപാതകം: അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഇതിന്റെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്ന് കുമ്മനം രാജശേഖരന്‍