1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. airtel to increase prepaid tariff rates

പ്രീപെയ്ഡ് നിരക്കുകൾ ഇനിയും വർധിപ്പിക്കുമെന്ന് ഏയർടെൽ

എയർടെൽ
പ്രീപെയ്‌ഡ്‌ താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 എത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് കമ്പനി സിഇഒ വ്യക്തമാക്കി .
 
അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച അടിസ്ഥാനവിലയിൽ കടുത്ത നിരാശയാണുള്ളതെന്നും എയർടെൽ വ്യക്തമാക്കി.കഴിഞ്ഞ വർഷവും എയർടെലും വോഡഫോൺ ഐഡിയയും ജിയോയും താരിഫുകൾ ഉയർത്തിയിരുന്നു. 2021 നവംബറിൽ 18 മുതൽ 25 ശതമാനം വരെയാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. ജിയോ കഴിഞ്ഞവർഷം താരിഫ് 20 ശതമാനം വർധിപ്പിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഐടി,മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: നിഫ്റ്റി 16,150ന് താഴെ ക്ളോസ് ചെയ്തു