അഭിറാം മനോഹർ|
Last Modified ഞായര്‍, 29 സെപ്റ്റംബര്‍ 2024 (13:14 IST)
അടുത്ത ഫൈനലിസിമയ്ക്ക് വേദിയാവാനൊരുങ്ങി എഫ് സി ബാഴ്സലോണ. തങ്ങളുടെ ഇതിഹാസ താരം കൂടിയായിരുന്ന അര്‍ജന്റൈന്‍ താരത്തിന് യാത്രയയപ്പ് നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ട് ഫൈനലിസിമ വേദിക്കായി ശക്തമായ നീക്കമാണ് ബാഴ്സലോണ നടത്തുന്നത്. 2024ലെ കോപ്പ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്പെയിനും തമ്മിലാണ് ഫൈനലിസിമ മത്സരം.
2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് ബാഴ്സലോണയ്ക്ക് സാധിച്ചിട്ടില്ല. ഈ അവസരത്തിലാണ് ഫൈനലിസിമ വേദിയ്ക്കായി ബാഴ്സ ശ്രമിക്കുന്നത്. നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2026 ഓടെ പൂര്‍ണ സജ്ജമാകും. പണി പൂര്‍ത്തിയായാല്‍ ക്യാമ്പ് നൗവില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് കളി കാണാനാകും.