അനുബന്ധ വാര്‍ത്തകള്‍
- റിപ്പബ്ലിക് ദിന പരേഡ് ഒഴിവാക്കണമെന്ന് ശശി തരൂർ, പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺഗ്രസ്സ്
- മൈമുവായി ജോജു പൊളിക്കുന്നു !
- റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ എത്തില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
- പാർവതിയുടെ വർത്തമാനത്തിന് പ്രദർശനാനുമതി: മതേതര മനസുകളുടെ വിജയമെന്ന് ആര്യാടൻ ഷൗക്കത്ത്
- ഇടുക്കിയില്‍ 14കാരിയെ 16കാരന് ഗര്‍ഭിണിയാക്കി; കൗമാരക്കാരനെതിരെ പോസ്കോ കേസ്
റിപ്പബ്ലിക് ദിനാഘോഷം വേണ്ടെന്ന് തരൂര്‍, പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കോണ്‍ഗ്രസ്
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്നാല്‍ ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കോണ്‍ഗ്രസ്.
കൊവിഡ് പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടത്. ആഘോഷം സംഘടിപ്പിക്കുന്നത് നിരുത്തരവാദപരമാണ്. ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. റിപ്പബ്ലിക് ദിനത്തില്‍ നമ്മുടെ മുഖ്യാതിഥി വരില്ല. ആഘോഷം തന്നെ വേണ്ടെന്നുവയ്ക്കാന്‍ നമുക്ക് കഴിയില്ലേ? - ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും മറ്റെന്നത്തേക്കാള്‍ കൂടുതലായി ആഘോഷിക്കേണ്ട സമയമാണ് ഇപ്പോഴെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ അഭിപ്രായപ്പെട്ടു.