മുലയൂട്ടുമ്പോള്‍ ചില കാര്യങ്ങള്‍

മുലയൂട്ടുമ്പോള്‍ ചില കാര്യങ്ങള്‍
WDWD
കൃത്യമായ ഇടവേളകളില്‍ കുട്ടിയെ മുലയൂട്ടുമ്പോള്‍, മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മുലയൂട്ടുമ്പോള്‍ തന്നെ കുട്ടിക്ക് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.

ഓരോ ആഴ്ചയും കുട്ടിക്ക് സ്വാഭാവികമായി ഉണ്ടാകേണ്ട തൂക്കം ഉണ്ടാകുന്നോ എന്നു ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക. ആവശ്യത്തിനു പാല്‍ കിട്ടുന്ന കുട്ടിയുടെ മൂത്രം ഇളമഞ്ഞ നിറത്തിലായിരിക്കും.

മൂത്രത്തിന് കടുത്ത മഞ്ഞ നിറമോ, ഓറഞ്ച് നിറമോ കണ്ടാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക. പാല്‍ കുട്ടി ആവശ്യത്തിന് കുടിക്കുന്നുണ്ടെന്ന് സ്വയം നിരീക്ഷിച്ച് ഉറപ്പുവരുത്തുക. കുട്ടിയുമായി അടുപ്പം പുലര്‍ത്തുന്ന അമ്മക്ക് ഡോക്ടറുടെ ഉപദേശമില്ലാതെ തന്നെ ഇത്തരം കാര്യങ്ങള്‍ നിര്‍ണ്ണയിക്കാനാകും.

WEBDUNIA|
കുട്ടിക്ക് നല്ല ഉറക്കം കിട്ടുന്നില്ലെങ്കിലും പാല്‍ കുടിക്കുന്നതു കുറവാകാന്‍ സാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :