1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

സൌദിയില്‍ അവസരം

സൌദി അറേബ്യ അവസരം തൊഴില് നിയമനം
PROPRO
സൗദിഅറേബ്യയിലെ ഒരു സ്വകാര്യ സ്ഥാപനം വിവിധ തസ്‌തികകളില്‍ ഉദ്യോഗാര്‍ഥികളെ ഒ.ഡി.ഇ.പി.സി.വഴി തെരഞ്ഞെടുക്കുന്നു. മതിയായ യോഗ്യതയുള്ള പരിചയസമ്പന്നര്‍ക്ക് അപേക്ഷിക്കാം.

1. എലിവേറ്റര്‍ മെയിന്‍റനന്‍സ്‌ സൂപ്പര്‍വൈസര്‍

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ ഡിപ്ലോമ/ബിരുദം.

എലിവേറ്റര്‍ മെയിന്‍റനന്‍സ്‌ സൂപ്പര്‍വൈസറായി (മെയിന്‍റനന്‍സ്‌ പ്രോജക്‌റ്റിന്‍റെ ടീം ലീഡറായി) രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 'മിത്‌സുബിഷി', 'ഷിന്‍ഡിലര്‍' എന്നീ കമ്പനികളുടെ എലിവേറ്ററുകളുടെ മെയിന്‍റനന്‍സില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ഡ്രൈവിങ്‌ ലൈസന്‍സ്‌ ഉണ്ടായിരിക്കണം.

ശമ്പളം 2000/- സൗദി റിയാല്‍. സൗജന്യതാമസം, യാത്രച്ചെലവ്‌, ഇക്കാമ, ലോക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ആനുകൂല്യം എന്നിവ ലഭിക്കും.

2. എലിവേറ്റര്‍ ടെക്‌നീഷ്യന്‍സ്‌

യോഗ്യത: 'മിത്‌സുബിഷി' 'ഷിന്‍ഡിലര്‍' എന്നീ കമ്പനികളുടെ എലിവേറ്റര്‍ റിപ്പയര്‍ ചെയ്യുന്നതിലും മെയിന്‍റനന്‍സ്‌ നടത്തുന്നതിലും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പളം: 800-1200 സൗദി റിയാല്‍. സൗജന്യയാത്ര, താമസം, മെഡിക്കല്‍കെയര്‍, ഇക്കാമ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
സെപ്റ്റംബര്‍ 30 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.


ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്‌ എന്നിവയുടെ ഫോട്ടോകോപ്പി, ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.

വിലാസം: ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍,
ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്‌, അമ്പലത്തുമുക്ക്‌,
വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695035.