1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

സൌദിയില്‍ അവസരം

സൌദി അറേബ്യ തൊഴില്‍ അവസരം ഒ.ഡി.ഇ.പി.സി
PRDPRD
സൗദി അറേബ്യയിലെ ദമാമിലുള്ള സ്വകാര്യ ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക്‌ ഒ.ഡി.ഇ.പി.സി. വഴി അപേക്ഷ ക്ഷണിച്ചു.

പാത്തോളജി (പുരുഷന്‍): പാത്തോളജിയില്‍ ഡിഗ്രി/ഡിപ്‌ളോമക്ക്‌ ശേഷം കുറഞ്ഞത്‌ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളവും മറ്റാനുകൂല്യങ്ങളും: സൗദി റിയാല്‍ 6000 നും 8000 നും മദ്ധ്യേ. സൗജന്യ താമസം, എയര്‍ ടിക്കറ്റ്‌, ശമ്പളത്തോട്‌ കൂടിയ 30 ദിവസത്തെ വാര്‍ഷികാവധി എന്നിവ ഉണ്ടായിരിക്കും.

റേഡിയോളജി (പുരുഷന്‍): റേഡിയോളജിയില്‍ ഡിപ്ലോമ (ഡി,എം.ആര്‍.ഡി) ക്ക്‌ ശേഷം കുറഞ്ഞത്‌ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും മറ്റാനുകൂല്യങ്ങളും: സൗദി റിയാല്‍ 6000 നും 8000 നും മദ്ധ്യേ. സൗജന്യ താമസം, എയര്‍ ടിക്കറ്റ്‌, ശമ്പളത്തോട്‌ കൂടിയ 30 ദിവസത്തെ വാര്‍ഷികാവധി എന്നിവ ഉണ്ടായിരിക്കും.

ജനറല്‍ പ്രാക്ടീഷണര്‍ (പുരുഷന്‍): എം.ബി.ബി.എസ്സ്‌.ന്‌ ശേഷം കുറഞ്ഞത്‌ രണ്ട്‌ വര്‍ഷത്തെ പ്രവൃത്തി വരിചയം. ശമ്പളവും മറ്റാനുകൂല്യങ്ങളും : സൗദി റിയാല്‍ 4000, സൗജന്യ താമസം, എയര്‍ ടിക്കറ്റ്‌, ശമ്പളത്തോട്‌ കൂടിയ 30 ദിവസത്തെ വാര്‍ഷികാവധി എന്നിവ ഉണ്ടായിരിക്കും.

ബയോഡാറ്റാ, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട്‌ എന്നിവയുടെ പകര്‍പ്പുകള്‍ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ സഹിതം ചെയര്‍മാന്‍ & മാനേജിങ്‌ ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്‌, അമ്പല്‍ത്തുമുക്ക്‌, വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035 കേരളാ വിലാസത്തില്‍ ഡിസംബര്‍ 17 നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.