1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

മാലിയില്‍ നഴ്സ്

മാലി നഴ്സ് നിയമനം അവസരം
PROPRO
മാലിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡ്‌ ഇന്‍ചാര്‍ജ്ജ്‌/സ്പെഷ്യലിസ്റ്റ്‌ നഴ്സ്‌, സ്റ്റാഫ്‌ നഴ്സ്‌ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ഒ.ഡി.ഇ.പി.സി വഴി തിരഞ്ഞെടുക്കും.

വാര്‍ഡ്‌ ഇന്‍ചാര്‍ജ്‌/സ്പെഷ്യലിസ്റ്റ്‌ നഴ്സ്‌ - യോഗ്യത : ബി.എസ്‌.സി. നഴ്സിങ്‌/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ്‌ ആന്‍റ് മിഡ്‌വൈഫറിയും നഴ്സിങ്ങില്‍ പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമയും വാര്‍ഡ്‌ ഇന്‍ചാര്‍ജ്ജായി എട്ടുവര്‍ഷത്തില്‍ കുറയാത്ത സേവന പരിചയവും. വയസ്സ്‌ 40 ന്‌ താഴെ. പ്രതിമാസ ശമ്പളം 7485 മാലി റുഫിയ.

സ്റ്റാഫ്‌ നഴ്സ്‌ - യോഗ്യത : ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ്‌ ആന്‍റ് മിഡ്‌വൈഫറിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍ പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന. പ്രതിമാസ ശമ്പളം 6145 മാലി റുഫിയ. സൗജന്യ താമസ സൗകര്യം, വിമാന യാത്ര, ഓവര്‍ടൈം, വാര്‍ഷികാവധി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട്‌ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ സഹിതം ചെയര്‍മാന്‍ ആന്റ്‌ മാനേജിങ്‌ ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്‌, അമ്പലത്തുമുക്ക്‌, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തില്‍ ഓഗസ്റ്റ്‌ 11 നകം അപേക്ഷിക്കണം.