മത്സര പരീക്ഷാ പരിശീലനം
|
സെലക്ഷന്‍ കമ്മീഷന്‍, പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ തുടങ്ങിയവയുടെ പരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുക. എസ്.എസ്.എല്‍.സി പരീക്ഷ പാസായ ആര്‍ക്കും പരിശീലനപരിപാടിയില്‍ പങ്കെടുക്കാം. പത്ത് ദിവസമാണ് പരിശീലനം. 18 നും 40 നും മദ്ധ്യേ പ്രായമുള്ള എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം.
ദിവസേന 50 രൂപ സ്റ്റൈപന്‍റും പഠനോപകരണങ്ങളും ലഭിക്കും. ഫോണ്‍ 2312944. അപേക്ഷ ഒക്ടോബര്‍ 18 വരെ ഡിവിഷണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (സിജിസി), സിജിസി. ഫോര്‍ എസ് സി./എസ് ടി, കണ്ടത്തില്‍ ബില്‍ഡിംഗ്സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ബ്രിഡ്ജിന് സമീപം, കൊച്ചി - 18 വിലാസത്തില്‍ സ്വീകരിക്കും.
