1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

പ്ലാനിങ്‌ അസിസ്റ്റന്‍റ്

പ്ലാനിങ്‌ അസിസ്റ്റന്‍റ് നഗര-ഗ്രാമാസൂത്രണ വകുപ്പ്
PRDPRD
നഗര-ഗ്രാമാസൂത്രണ വകുപ്പിനു കീഴിലുള്ള പ്രോജക്ട്‌ സെല്ലിന്‌ എല്ലാ ജില്ലകളിലും പ്ലാനിങ്‌ അസിസ്റ്റന്‍റുമാരെ വേണം. പ്രാദേശിക വികസന രൂപരേഖകളും സംയോജിത ജില്ലാ വികസന രൂപരേഖയും സംസ്ഥാന വികസന രൂപരേഖയും തയ്യാറാക്കാനുള്ള വകുപ്പുതല പ്രോജക്ട്‌ സെല്ലില്‍ കരാറടിസ്ഥാനത്തിലാണ്‌ നിയമനം.

ശമ്പളം: 11000 രൂപ. യോഗ്യത: ബി.ടെക്‌. സിവില്‍/ബി.ആര്‍ക്ക്‌ അല്ലെങ്കില്‍ ജ്യോഗ്രഫി, ജിയോളജി, ഇക്കണോമിക്‌സ്‌, സോഷ്യോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലായ്‌ 30നകം അപേക്ഷ ലഭിക്കണം.

വിലാസം: ചീഫ്‌ ടൗണ്‍പ്ലാനര്‍, നഗര-ഗ്രാമാസൂത്രണ വകുപ്പ്‌, ഐ.ഡി.ഡി.പി.എല്‍.ഡി.പി. പ്രോജക്ട്‌ സെല്‍, ചീഫ്‌ ടൗണ്‍പ്ലാനറുടെ ഓഫീസ്‌, പാളയം, തിരുവനന്തപുരം-33.