1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

പേഴ്സണല്‍ ഓഫീസര്‍

പേഴ്സണല് ഓഫീസര് നിയമനം ജോലി
PROPRO
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പേഴ്സണല്‍ ഓഫീസറുടെ സ്ഥിരം ഒഴിവുണ്ട്‌. മതിയായ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത : എം.ബി.എ. വിത്ത്‌ സ്പെഷ്യലൈസേഷന്‍ ഇന്‍ എച്ച്‌.ആര്‍/എം.എസ്‌.ഡബ്‌ള്യൂ വിത്ത്‌ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്‌/മാസ്റ്റേഴ്സ്‌ ഡിഗ്രി ഇന്‍ പേഴ്സണല്‍ മാനേജ്മെന്‍റ്‌/എല്‍.എല്‍.ബി.വിത്ത്‌ സ്പെഷ്യലൈസേഷന്‍ ഇന്‍ ലേബര്‍ ലോ. ഇന്‍ഡ്യന്‍ കമ്പനീസ്‌ ആക്ട്‌ അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും അംഗീകൃത മാനുഫാക്ചറിങ്‌ ഓര്‍ഗനൈസേഷനില്‍ നിന്നും പേഴ്സണല്‍ മാനേജ്മെന്റിലുള്ള മൂന്ന്‌ വര്‍ഷ ജോലി പരിചയം.

പ്രായം 18 - 35. (വയസ്സിളവ്‌ അനുവദനീയം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്‌ എന്നീ പ്രഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് ഓഫീസുകളില്‍ ഒക്ടോബര്‍ ആറിനകം ഹാജരായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി കൂടി ഹാജരാക്കണം.