നേവിയില്‍ ഓഫീസര്‍
|
2009 ജൂലൈയില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബര്‍ 21. പ്രായം: 19 1/2 - 25(1984 ജൂലൈ രണ്ടിനും 1990 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ)
വിദ്യാഭ്യാസ യോഗ്യത
ഫിസിക്സും കണക്കും പഠിച്ചു കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദം.
ഫിസിക്സും കണക്കും പഠിച്ച് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഎസ്സി (എംഎസ്സി ഫിസിക്സ് പഠിച്ചവര്‍ ബിരുദത്തിനു കണക്കും എംഎസ് സി മാത്സുകാര് ബിരുദത്തിനു ഫിസിക്സും പഠിച്ചിരിക്കണം.)
എഐസിടിഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നു കുറഞ്ഞത് 55 % മാര്‍ക്കോടെ ബിഇ/ബിടെക്.
സയന്‍സ് ബിരുദം(ഫിസിക്സ് + മാത്തമാറ്റിക്സ്),എന്‍സിസി നേവല്‍ വിങ്,സീനിയര്‍ ഡിവിഷന് സി സര്‍ട്ടിഫിക്കറ്റ്.
ഓപ്പറേഷന് അനാലിസിസ് ആന്‍ഡ് ഓപ്പറേഷനല്‍ റിസര്‍ച്ച്/ക്വാണ്ടിറ്റേറ്റീവ് മെത്തേഡില്‍ കുറഞ്ഞത് 75 % മാര്‍ക്കോടെ ബിരുദം/പിജി.
മാത്തമാറ്റിക്സില്‍ (പ്രോബിലിറ്റി അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ച്) കുറഞ്ഞത് 75 % മാര്‍ക്കോടെ ബിരുദം/പിജി.
ശാരീരിക യോഗ്യത : ഉയരം: 157 സെ.മീ, തൂക്കം: ആനുപാതികം
കാഴ്ചശക്തി : ദൂരക്കാഴ്ച: രണ്ടു കണ്ണുകള്‍ക്കും : 6/12, 6/12. കണ്ണട ഉപയോഗിച്ച്: 6/6, 6/6. വര്‍ണാന്ധതയോ നിശാന്ധതയോ പാടില്ല. പരിശീലനകാലത്ത് വിവാഹിതരാകാന്‍ അനുവദിക്കില്ല. രണ്ടു വര്‍ഷം പ്രൊബേഷന്‍.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2009 ജനുവരി-മേയ് മധ്യേ ബാംഗ്ലൂര്‍/ഭോപ്പാല്‍ നടത്തുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസമാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, സംഘചര്‍ച്ച. ഇതില്‍ വിജയിക്കുന്നവരെയാണു രണ്ടാം ഘട്ടത്തില്‍ പങ്കെടുപ്പിക്കുക.
സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക്ക്, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെട്ടതാണു രണ്ടാം ഘട്ടം. വിജയികളെ പ്രത്യേക വൈദ്യപരിശോധനയ്ക്കും വിധേയരാക്കും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു രണ്ടാം ക്ലാസ് യാത്രാബത്ത നല്‍കും.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് Application For SSC (GS)'X'-Jul 2009 Course Qualification ...Percentage..% Ncc Certificate.. എന്നു അനുയോജ്യമായതു ചേര്‍ത്തു പൂരിപ്പിച്ചെഴുതണം. സ്പീഡ് പോസ്റ്റ്/റജിസ്റ്റേര്‍ഡ് പോസ്റ്റ്/കൊറിയര്‍/ഇമെയില്‍ സ്വീകരിക്കില്ല.
വിലാസം: Post Bag No.04, RK Puram PO (Main), New Delhi-110066.
വെബ്സൈറ്റ്: www.nausena-bharti.nic.in
