1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

നേവിയില്‍ അവസരം

നേവിയില് അവസരം കമ്മിഷന്‍ഡ്‌ ഓഫിസര്‍
KBJWD
നേവിയുടെ എക്സിക്യൂട്ടീവ്‌ ബ്രാഞ്ചിലെ ലോജിസ്റ്റിക്സ്‌ കേഡറില്‍ പെര്‍മനന്‍റ് സര്‍വീസ്‌ കമ്മിഷന്‍ഡ്‌ ഓഫിസറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്‌ അവസരം.

2009 ജനുവരിയില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ്‌ 17.
പ്രായം: 19 1/2 -25(1984 ജനുവരി രണ്ടിനും 1989 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. വിദ്യാഭ്യാസ യോഗ്യത: ബികോം, ബിഎ, എംബിഎ, ബിബിഎ, ബിബിഎം, എംസിഎ, ബിസിഎ, ബിഎസ്.സി, ഐടി വിഷയങ്ങളില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ഒന്നാം ക്ലാസ്‌ ബിരുദം വേണം.

ബിടെക്‌ / ബിഇ, ഗ്രാജുവേറ്റ്‌ ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്‍റ് ഡിഗ്രി/ഐസിഡബ്‌ള്യുഎ അല്ലെങ്കില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സിയില്‍ പോസ്റ്റ്‌ ഗ്രാജൂവേറ്റ്‌ ഡിപ്ലോമ/ഡിഗ്രിയും ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത : ഉയരം: 157 സെ.മീ , തൂക്കം: ആനുപാതികം, കാഴ്ചശക്‌തി: ദൂരക്കാഴ്ച: രണ്ടു കണ്ണുകള്‍ക്കും കുറഞ്ഞത്‌ 6/36, കണ്ണട ഉപയോഗിച്ച്‌: 6/6, 6/12. വര്‍ണാന്ധതയോ നിശാന്ധതയോ പാടില്ല.

പരിശീലനകാലത്ത്‌ വിവാഹിതരാകാന്‍ അനുവദിക്കില്ല. രണ്ടു വര്‍ഷം പ്രൊബേഷന്‍. ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെടുന്നവരെ 2008 ഓഗസ്റ്റിനും ഡിസംബറിനും മധ്യേ ബാംഗൂര്‍/ഭോപ്പാല്‍/കോയമ്പത്തൂരില്‍ നടത്തുന്ന എസ്‌.എസ്.ബി ഇന്‍റര്‍വ്യൂവിനു ക്ഷണിക്കും. ആദ്യഘട്ടത്തില്‍ ഇന്‍റലിജന്‍സ്‌ ടെസ്റ്റ്‌, പിക്ചര്‍ പെര്‍സപ്ഷന്‍, സംഘചര്‍ച്ച. ഇതില്‍ വിജയിക്കുന്നവരെയാണു രണ്ടാം ഘട്ടത്തില്‍ പങ്കെടുപ്പിക്കുക.

സൈക്കോളജിക്കല്‍ ടെസ്റ്റ്‌, ഗ്രൂപ്പ്‌ ടെസ്റ്റ്‌, ഇന്‍റര്‍വ്യൂ എന്നിവ ഉള്‍പ്പെട്ടതാണു രണ്ടാം ഘട്ടം. വിജയികളെ പ്രത്യേക വൈദ്യപരിശോധനയ്ക്കും വിധേയരാക്കും. സബ്‌-ലഫ്റ്റ്നന്‍റ് റാങ്കിലായിരിക്കും തുടക്കം.

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത്‌ PC-LOGISTICS CADRE-JAN 09 COURSE,Educational Qualification...... Aggregate Percentage...........%” എന്നു അനുയോജ്യമായതു ചേര്‍ത്തു പൂരിപ്പിച്ചെഴുതണം. സ്പീഡ്‌ പോസ്റ്റ്‌/റജിസ്റ്റേര്‍ഡ്‌ പോസ്റ്റ്‌/കൊറിയര്‍ സ്വീകരിക്കില്ല. ഇനി പറയുന്നവയുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പൂരിപ്പിച്ച അപേക്ഷയോടൊപ്പം തുന്നിച്ചേര്‍ത്ത്‌ അയയ്ക്കണം.

1.ജനനത്തീയതി തെളിയിക്കുന്നതിനു എസ്‌എസ്‌എല്‍സി ബുക്ക്‌
2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മറ്റെല്ലാ സര്‍ട്ടിഫിക്കറ്റുകളും

വിലാസം: Post Bag No.05, GPO, New Delhi-110001.