1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ദുബായില്‍ അവസരം

ദുബായ് അവസരം തൊഴില് എഞ്ചിനീയര് സെയില്സ്മാന്
PROPRO
ദുബായിലെ പ്രമുഖ സ്വകാര്യ സ്ഥാപനം ഇനിപ്പറയുന്ന തസ്തികകളില്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുവാന്‍ ഒ.ഡി.ഇ.പി.സി. വഴി വാക്ക്‌ - ഇന്‍ - ഇന്‍റര്‍വ്യൂ നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 24 -ന്‌ രാവിലെ പത്തു മണിക്ക്‌ തിരുവനന്തപുരത്ത്‌ വഞ്ചിയൂരിലുള്ള ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ ബയോഡാറ്റ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നിവയുടെ അസ്സലും ഓരോ പകര്‍പ്പും നാല്‌ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ സഹിതം ഇന്‍റര്‍വ്യൂവിന്‌ ഹാജരാകണം.

സെയില്‍സ്‌ എഞ്ചിനീയര്‍ - എഞ്ചിനീയറിങ്‌ ബിരുദം, എഞ്ചിനീയറിങ്‌ ഉല്‍പ്പന്നങ്ങളുടെ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) വിപണനത്തില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. യു.എ.ഇ. ലൈസന്‍സുള്ളവര്‍ക്ക്‌ മുന്‍ഗണന.

സെയില്‍സ്‌ റെപ്രസെന്‍റേറ്റീവ്‌ - ബിരുദം/ഡിപ്ലോമ(ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/സിവില്‍) എഞ്ചിനീയറിങ്‌. ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഹെവിഡ്യൂട്ടി ഡ്രൈവേഴ്സ്‌ - യു.എ.ഇ.ഹെവിഡ്യൂട്ടി ഡ്രൈവിങ്‌ ലൈസന്‍സ്‌/ജി.സി.സി. ലൈസന്‍സും രണ്ടു വര്‍ഷത്തില്‍ കുറയാത്ത ഗള്‍ഫ്‌ പരിചയവും ഉണ്ടായിരിക്കണം.

ലൈറ്റ്‌ ഡ്യൂട്ടി ഡ്രൈവേഴ്സ്‌ - യു.എ.ഇ./ജി.സി.സി. ഡ്രൈവിങ്‌ ലൈസന്‍സും രണ്ടുവര്‍ഷത്തില്‍ കുറയാത്ത ഗള്‍ഫ്‌ പരിചയവും.

എയര്‍ലെസ്‌ പെയിന്‍റര്‍ - ഇന്‍ഡസ്ട്രിയല്‍ ആന്‍റ് മറൈന്‍ എയര്‍ലെസ്‌ പെയിന്‍റിംഗില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഗള്‍ഫ്‌ പരിചയം ഉള്ളവര്‍ക്ക്‌ മുന്‍ഗണന.

സ്ട്രക്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍ - സ്ട്രക്ച്ചറല്‍ സ്റ്റീല്‍ഫാബ്രിക്കേറ്ററായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

ഹൗസ്‌ ഡ്രൈവര്‍ - യു.എ.ഇ. ഡ്രൈവിങ്‌ ലൈസന്‍സും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.