1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ദുബായില്‍ അവസരം

ദുബായ് തൊഴില്‍ അവസരം അപേക്ഷ
ദുബായിലെ ബഹുമുഖ കമ്പനി ഗ്രൂപ്പായ ഷറഫ്‌ ഗ്രൂപ്പിന്‌ സെയില്‍സ്‌, കസ്റ്റമര്‍ സര്‍വീസ്‌ തുടങ്ങിയ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതാത് ഇ-മെയിലില്‍ വേണം അയയ്ക്കാന്‍.

സെയില്‍സ്‌ ടീം

സെയില്‍സ്‌ മാനേജര് - സെയില്‍സ്‌/മാര്‍ക്കറ്റിങ്‌ എം.ബി.എ/പ്രൊഫഷണല്‍ ബിരുദം. ഷിപ്പിങ്‌, ഫോര്‍വേര്‍ഡിങ്‌ ഓര്‍ ലോജിസ്റ്റിക്‌സില്‍ 7 വര്‍ഷം സെയില്‍സ്‌ പരിചയം. അതില്‍ മൂന്നു വര്‍ഷം മാനേജീരിയല്‍ തലത്തിലാവണം.

സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ - ബിരുദം. സെയില്‍സില്‍ 3 വര്‍ഷം പരിചയം. [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.

ഡോക്യുമെന്‍റേഷന്‍ ടീം

എക്സിക്യൂട്ടീവ്‌ ഡോക്യുമെന്‍റേഷന്‍-ബിരുദം ഷിപ്പിങ്‌ ഏജന്‍സി, ബാങ്ക്‌, എക്സ്‌പോര്‍ട്ട്‌ ആന്‍ഡ്ട്രേഡിങ്‌ ഹൗസസ്‌ എന്നിവയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയം. അപേക്ഷകള്‍ [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം.

കസ്റ്റമര്‍ സര്‍വീസ്‌ ടീം

കസ്റ്റമര്‍ സര്‍വീസ്‌ മാനേജര്‍-പ്രൊഫഷണല്‍ ബിരുദം. ഷിപ്പിങ്‌/സര്‍വീസ്‌ ഇന്‍ഡസ്ട്രിയല്‍ കസ്റ്റമര്‍ സര്‍വീസില്‍ 7 വര്‍ഷം പരിചയം. ഇതില്‍ മൂന്നുവര്‍ഷം മാനേജീരിയല്‍തലത്തിലാവണം.

കസ്റ്റമര്‍ സര്‍വീസ്‌ എക്സിക്യൂട്ടീവ്‌-ബിരുദം. ഷിപ്പിങ്‌/സര്‍വീസ്‌ ഇന്‍ഡസ്ട്രിയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയം. [email protected] എന്ന ഇ-മെയിലില്‍ അപേക്ഷ അയയ്ക്കണം.

അക്കൗണ്ട്‌സ്‌ ആന്‍ഡ്‌ ഫൈനാന്‍സ്‌ ടിം

ചീഫ്‌ അക്കൗണ്ടന്‍റ് ‌-ചാര്‍ട്ടേഡ്‌/കോസ്റ്റ്‌ അക്കൗണ്ടന്‍റ്‌. സമാന തസ്തികയില്‍ 5 വര്‍ഷം പരിചയം. നോണ്‍ ക്വാളിഫൈഡ്‌ ആക്കൗണ്ടന്‍റസിന്‌ സമാനതസ്തികയില്‍ അഞ്ചുവര്‍ഷം പരിചയം വേണം.

അക്കൗണ്ടന്‍റ് -കൊമേഴ്‌സ്‌ ബിരുദം. ഇന്‍ഡിപെന്‍ഡന്‍റ്‌ലി ഹാന്‍ഡില്‍ പ്രിന്‍സിപ്പള്‍ അക്കൗണ്ട്‌സ്‌ ആന്‍ഡ്‌ റിപ്പോര്‍ട്ടിങ്‌ റിക്വയര്‍മെന്‍റ്‌സില്‍ 5 വര്‍ഷം ചരിചയം.

അക്കൗണ്ട്‌സ്‌ അസിസ്റ്റന്‍റ് -കൊമേഴ്‌സ്‌ ബിരുദം. പ്രിന്‍സിപ്പള്‍ അക്കൗണ്ട്‌സ്‌ ആന്‍ഡ്‌ ജനറല്‍ അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യുന്നതില്‍ സഹായിച്ച്‌ 3 വര്‍ഷം പരിചയം. അപേക്ഷകള്‍ [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കണം.

സബ്ജക്ടില്‍ തസ്തിക സൂചിപ്പിക്കണം. അപേക്ഷയില്‍ ഫോട്ടോയും സ്കാന്‍ ചെയ്ത്‌ ചേര്‍ക്കണം.