1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

കുവൈറ്റില്‍ ഡോക്ടര്‍

കുവൈറ്റ് ഡോക്ടര് നിയമനം അപേക്ഷ ഹെല്ത്ത് കെയര്
PROPRO
കുവൈറ്റിലെ ഒരു പ്രമുഖ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന്‌ ഡോക്ടര്‍മാരെ വേണം. മതിയായ യോഗ്യതയുള്ള പരിചയസമ്പന്നര്‍ക്ക് അപേക്ഷിക്കാം.

A - കണ്‍സള്‍ട്ടന്‍റുമാര്‍

ഒബ്‌സ്‌റ്റട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി (സ്‌ത്രീകള്‍), ഒഫ്‌താല്‍മോളജി, പ്ലാസ്റ്റിക്‌സര്‍ജറി (പുരുഷന്‍), ഹിസ്റ്റോപാതോളജി, ഡര്‍മറ്റോളജി (സ്‌ത്രീകള്‍), അനസ്‌തേഷ്യ, റേഡിയോളജി, ചെസ്റ്റ്‌ഫിസിഷ്യന്‍ (പുരുഷന്‍), ഗ്യാസ്‌ട്രോ എന്ററോളജി (പുരുഷന്‍) വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍.

സ്‌പെഷാലിറ്റിയില്‍ ഹയര്‍ യോഗ്യത നേടിയവരാവണം. ( MRCOG/MRCP/ FRCS/ Phd, അമേരിക്കന്‍ ബോര്‍ഡ്‌-ഈഫ്‌ അവയിലിബിള്‍). 8-10 വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ അഞ്ചുവര്‍ഷം ഉയര്‍ന്ന യോഗ്യത നേടിയശേഷം ബന്ധപ്പെട്ട മേഖലയിലാവണം. പ്രായപരിധി 50 വയസ്സ്‌.

B - രജിസ്‌ട്രാര്‍

ഒബ്‌സ്‌റ്റട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി (സ്‌ത്രീകള്‍), അനസ്‌തേഷ്യ ആന്‍ഡ്‌ ഇന്‍റന്‍സീവ്‌ കെയര്‍, റേഡിയോളജി (സ്‌ത്രീകള്‍), ഹിസ്റ്റോ പാതോളജി, ആക്‌സിഡന്‍റ്‌/എമര്‍ജന്‍സി മെഡിസിന്‍ (പുരുഷന്‍), ഇന്‍റേണല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍.
എം.ബി.ബി.എസ്സും ബന്ധപ്പെട്ട സ്‌പെഷാലിറ്റി യോഗ്യത മാസ്റ്റേര്‍സ്‌/എം.ഡി. തത്തുല്യം എന്നിവ വേണം. 3 വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ 1-2 വര്‍ഷം മാസ്റ്റര്‍ബിരുദം നേടിയശേഷമാവണം. പ്രായപരിധി 40 വയസ്സ്‌.

വിശദമായ സി.വി. സഹിതം ഉടന്‍ അപേക്ഷിക്കുക.
Human Resources Development
Email: hrOsihkw.com
Fax: 00965 2540167