ഒമാനില്‍ അവസരം
|
പ്രോജക്ട് മാനേജര്‍ (ഇലക്‌ട്രിക്കല്‍)
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ ബിരുദാനന്തര ബിരുദം. വന്‍കിട പ്രോജക്ടുകളില്‍ ഇലക്‌ട്രിക്കല്‍ പ്രോജക്ട് മാനേജരായി അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഗള്‍ഫ്/ പെട്രോളിയം വ്യവസായങ്ങളില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രോജക്ട് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍)
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ ബിരുദാനന്തര ബിരുദം. ഇലക്‌ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, പവര്‍ ട്രാന്‍സ്‌മിഷന്‍ ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ ലൈന്‍, സബ്‌സ്റ്റേഷന്‍ നിര്‍മാണം, ഇന്‍ഡസ്‌ട്രിയല്‍ ഇലക്‌ട്രിഫിക്കേഷന്‍, പെട്രോളിയം വ്യവസായശാലകളില്‍ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം ഒമാന്‍ റിയാല്‍ 400. ഫാമിലിവിസ, കമ്പനികാര്‍ എന്നീ ആനുകൂല്യം ലഭിക്കും.
ഇലക്‌ട്രിക്കല്‍ ഫോര്‍മാന്‍
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്, ഡിപ്ലോമ, സ്വതന്ത്രമായി സൈറ്റ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ചെയ്യിപ്പിക്കുന്നതിനുള്ള പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മൊത്തം ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യുന്നതിന് കഴിവ് എന്നിവ വേണം. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അത്യാവശ്യം.
പ്രതിമാസ ശമ്പളം - ഒമാന്‍ റിയാല്‍ 150, സൗജന്യ താമസം, ടിക്കറ്റ് മുതലായവ ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 20നകം ലഭിക്കണം.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ ഫോട്ടോകോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
വിലാസം: ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍,
ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്,
വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695035.
