ഒമാനില്‍ അധ്യാപകര്
|
ഇംഗ്‌ളീഷ് മീഡിയം സ്കൂളുകളില്‍ കുറഞ്ഞത് മൂന്നുകൊല്ലത്തെ സേവന പരിചയമുള്ളവരും 50 ന് താഴെ പ്രായമുള്ളവരും മാത്രം അപേക്ഷിക്കുക. സി.ബി.എസ്. ഇ/ഐ.സി.എസ്.ഇ തലത്തില്‍ അധ്യാപക പരിചയം അഭികാമ്യം. കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ വച്ചാവും ഇന്‍റര്‍വ്യൂ.
ഒഴിവുകള്‍ : ട്രെയിന്‍ഡ്/പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചര്‍മാര്‍- വിഷയങ്ങള്‍ : ഇംഗ്‌ളീഷ്, മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഹിന്ദി, മലയാളം, സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി, സൈക്കോളജി, ബിസിനസ് സ്റ്റഡീസ് ആന്‍ഡ് അക്കൗണ്ടന്‍സി, എന്‍ജിനീയറിംഗ്, ഡ്രായിംഗ്, ജനറല്‍ സയന്‍സ്, ഫ്രഞ്ച്, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്.
ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍മാര്‍ - പ്രൈമറി തലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും. മോണ്ടിസ്സോറി ട്രെയിന്‍ഡ് ടീച്ചര്‍മാര്‍ - കിന്‍ഡര്‍ഗാര്‍ട്ടന്‍. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാര്‍ - യോഗ്യത : ബി.പി എഡ്/എം.പിഎഡ്. കംപ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍മാര്‍ : യോഗ്യത: ബി.ഇ/ ബി.ടെക്/ എം.സി.എ/ ബി.സി.എ/ പി.ജി.ഡി.സി.എ/തത്തുല്യം.
മ്യൂസിക് - ഇന്ത്യന്‍/ വെസ്റ്റേണ്‍ (ഇന്‍സ്‌ട്രുമെന്‍റല്‍). സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍. സ്റ്റുഡന്‍റ് കൗണ്‍സിലര്‍. ബാന്‍ഡ് മാസ്റ്റര്‍. ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്. വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഉടന്‍ അപേക്ഷിക്കുക. അവസാന തീയതി : 12.12.2008.
വിലാസം : The Principal, Indian School Muscat P.O. Box : 1011, Jibroo, PC : 114, Sultanate of Oman. അപേക്ഷ സമര്‍പ്പിക്കാം. Recruitment @ Indianschool muscat.com. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Indianschool muscat.com സന്ദര്‍ശിക്കുക.
