1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

എല്‍.എല്‍.എം കോഴ്സിന് ചേരാം

എല്എല്എം കോഴ്സ് പ്രവേശ്നം
PROPRO
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ സര്‍ക്കാര്‍ ലോ കോളജുകളില്‍ ദ്വിവത്സര എല്‍.എല്‍.എം കോഴ്സ്‌ പ്രവേശനത്തിനു ഒക്ടോബര്‍ 23 വരെ എന്‍ട്രന്‍സ്‌ പരീക്ഷാ കമ്മിഷണര്‍ അപേക്ഷ സ്വീകരിക്കും.

എല്‍.എല്‍.ബിയാണ്‌ പ്രവേശനയോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. അവര്‍ സീറ്റ്‌ അലോട്ട്‌മെന്‍റ് വേളയില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. ഉയര്‍ന്ന പ്രായപരിധിയില്ല. മൂന്നു ശതമാനം സീറ്റ്‌ വികലാംഗര്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്‌.

പ്രഫഷനല്‍ കോളജ്‌ പ്രവേശനത്തിന്‌ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള സാമുദായിക സംവരണക്രമം പാലിക്കും. തിരുവനന്തപുരം - 15 (ഇന്‍റര്‍നാഷനല്‍ ലോ, കോണ്‍സ്റ്റിട്യൂഷനല്‍ ലോ), എറണാകുളം - 15 (മെര്‍ക്കന്‍റെയില്‍ ലോ, ക്രിമിനല്‍ ലോ); അന്ധവിദ്യാര്‍ഥിക്കായി ഒരു കൂടുതല്‍ സീറ്റുമുണ്ട്‌, തൃശൂര്‍ - 10 (അഡ്മിനിസ്ട്രേറ്റിവ്‌ ലോ, ക്രിമിനല്‍ ലോ), കോഴിക്കോട്‌ - 15 (ടാക്സേഷന്‍ ലോ) എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.

cee-kerala.org എന്ന വെബ്സൈറ്റില്‍ നിന്ന്‌ അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പൂരിപ്പിച്ച്‌ 800 രൂപയുടെ ഡ്രാഫ്റ്റ്‌ സഹിതം The Commissioner for Entrance Examinations, Housing Board Buildings, Santhi Nagar, Thiruvananthapuram 695 001 എന്ന വിലാസത്തില്‍ എത്തിക്കണം. എല്ലാ വിഭാഗക്കാരും ഇതേ തുകയാണ്‌ നല്‍കേണ്ടത്‌.

അപേക്ഷാഫോമില്‍ത്തന്നെ ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങനെ തന്നെ ചേര്‍ത്തിരിക്കണം. ഇതു സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്‌. Commissioner of Entrance Examinations എന്ന പേരില്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കിന്‍റെ തിരുവനന്തപുരം ശാഖയില്‍ മാറാവുന്ന വിധം ഡ്രാഫ്റ്റ്‌ വാങ്ങാം.

നവംബര്‍ എട്ടിന്‌ (ശനി) തിരുവനന്തപുരത്ത്‌ എന്‍ട്രന്‍സ്‌ പരീക്ഷ നടത്തും. ഒഎംആര്‍ ശൈലിയില്‍ 90 മിനിട്ട്‌ വീതമുള്ള രണ്ടു പേപ്പറുകള്‍. മൂല്യനിര്‍ണയത്തില്‍ നെഗറ്റീവ്‌ മാര്‍ക്ക്‌ നല്‍കുന്ന രീതിയുണ്ട്‌.