എം.ജിയില്‍ ലക്ചറര്
|
യുജിസിയും യൂണിവേഴ്സിറ്റിയും നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരും ഒക്ടോബര്‍ ഒന്നിനു 40 വയസ്സില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍.
സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ പൊതുവിഭാഗത്തിലും ഐ.ആര്‍ തിയറി എന്ന വിഷയത്തില്‍ മുസ്‌ലിം വിഭാഗത്തിലും സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഈഴവ വിഭാഗത്തിലും ഒഴിവുകളുണ്ട്.
കൂടാതെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ മലയാളം വിഷയത്തില്‍ ഓപ്പണ്‍ വിഭാഗത്തിലും സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്മെന്‍റ് സ്റ്റഡീസില്‍ ഗാന്ധിയന്‍ സ്റ്റഡീസ് വിഷയത്തില്‍ എസ്.സി വിഭാഗത്തിലും സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ മൈക്രോബയോളജിയില്‍ ഓപ്പണ്‍ വിഭാഗത്തിലും സ്കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സില്‍ ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ് എന്ന വിഷയത്തില്‍ ഓപ്പണ്‍ വിഭാഗത്തിലുമാണ് ഒഴിവുകളുള്ളത്.
ഫോമും വിശദ വിവരങ്ങളും www.mguniversity.edu / www.mgu.ernet.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
