1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Wife complained against husband

വിശ്വാസ വഞ്ചന: കഷണ്ടി മറച്ചുവച്ച് കല്യാണം കഴിച്ച് പറ്റിച്ചെന്ന പരാതിയുമായി ഭര്‍ത്താവിനെതിരെ യുവതി പൊലീസ് സ്റ്റേഷനില്‍

Mumbai
കഷണ്ടി മറച്ചുവച്ച് കല്യാണം കഴിച്ച് പറ്റിച്ചെന്ന പരാതിയുമായി ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. മുംബെയില്‍ 29കാരിയായ യുവതിയാണ് അടുത്തിടെ വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിട്ടുണ്ട്. 
 
ഭര്‍ത്താവ് വിഗ്ഗാണ് വച്ചിരിക്കുന്നതെന്ന് വിവാഹത്തിന് മുന്‍പ് തന്നെ അറിയിച്ചില്ലെന്ന് യുവതി പറയുന്നു. ഇതറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും വിവാഹത്തിന് സമ്മതിക്കില്ലായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. വിശ്വാസ വഞ്ചനയ്ക്കും മാനനഷ്ടത്തിനുമാണ് കേസ് നല്‍കിയിരിക്കുന്നത്.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ബാധിതർ 82 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗബാധ, 53,285 രോഗമുക്തർ