അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിലേക്ക് മാറ്റി

ശ്രീനു എസ്| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (09:53 IST)
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയായിരുന്നു ലഹരിമരുന്ന് കേസില്‍ പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന്‍ കൂടിയായ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റുചെയ്യുന്നത്.

നാലുദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :