1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP, Goa Election Result 2022

Assembly Election Result 2022 Live: 'ആര് വാഴും ആര് വീഴും?' ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഉടന്‍

UP< Goa
Assembly Election Result 2022 Live: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. പത്ത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉത്തര്‍പ്രദേശിലെ ജനവിധിയാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിപ്ലവം രചിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. അതേസമയം ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
 
അടുത്ത ലേഖനം
മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി