കാര്‍ പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ചു

Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (18:11 IST)
മധ്യപ്രദേശില്‍ കാര്‍ പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് ദാരുണ സംഭവം. പ്രദേശത്തെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികള്‍ പുറത്തു ടെന്റ് കെട്ടി അതിനുള്ളില്‍ ഉറങ്ങുകയായിരുന്നു.

പുലര്‍ച്ചെ നാലിനു ടെന്റിനു പുറത്തുകിടന്ന കാര്‍ ഡ്രൈവര്‍ സ്റാര്‍ട്ട് ചെയ്തപ്പോള്‍ കുട്ടികള്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കാറിന്റെ ഡ്രൈവറിനെ പൊലീസ് തിരയുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :