1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Suicide women in up

കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ മതി: ജോലി സ്ഥലത്തേക്ക് ഭര്‍ത്താവ് കൊണ്ടുപോകാത്തതില്‍ വിഷമിച്ച് യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു

UP
ജോലി സ്ഥലത്തേക്ക് ഭര്‍ത്താവ് കൊണ്ടുപോകാത്തതില്‍ വിഷമിച്ച് യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഭഡോഹി സ്വദേശിനിയായ സരസ്വതി ദേവി(26) ആണ് ആത്മഹത്യചെയ്തത്. സൂറത്തില്‍ ജോലിയുള്ള ഭര്‍ത്താവ് തിരികെ പോകുമ്പോള്‍ തന്നെയും കൂടെ കൂട്ടണമെന്ന് സരസ്വതി വാശിപിടിച്ചിരുന്നു. എന്നാല്‍ രണ്ടരവയസുകാരിയായ മകളെയും നോക്കി വീട്ടിലിരുന്നാല്‍ മതിയെന്ന് ഭര്‍ത്താവ് മറുപടി നല്‍കി മടങ്ങിയതിനു പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
 
നെറ്റിയില്‍ അണിയാന്‍ വച്ചിരുന്ന സിന്ദൂരം അമിതമായി കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലെഡ് മെര്‍ക്കുറി മിശ്രിതം അടങ്ങിയതാണ് സിന്ദൂരം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി; തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും