ഷീന ബോറ കൊലക്കേസ്: ഇന്ദ്രാണിയെയും ഡ്രൈവറെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (17:22 IST)
കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെയും ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവര്‍ ശ്യാം റായിയെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്.

അതേസമയം, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഇന്ദ്രാണി മുഖര്‍ജി, ശ്യാം റായി, എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്ന സാഹചര്യത്തിലായിരുന്നു മൂന്നുപേരെയും
കോടതിയില്‍ ഹാജരാക്കിയത്.

ആദ്യബന്ധത്തിലെ മകളായ ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി മറ്റ് രണ്ട് പ്രതികളോടൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഏപ്രിലിലായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :