സീനിയർ അത്‍ലറ്റിക് മീറ്റിൽ കേരളം ചാംപ്യൻമാർ

ചെന്നൈ| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (19:40 IST)
അമ്പത്തി അഞ്ചാമത് ദേശീയ സീനിയർ അത്‍ലറ്റിക് മീറ്റിൽ കേരളം ചാംപ്യൻമാർ. 175 പോയിന്റ് നേടിയാണ് കേരളം കിരീടം നിലനിർത്തിയത്. 148 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 137 പോയിന്റുമായി ഹരിയാന മൂന്നാമതുമെത്തി.

അവസാന ദിനം ഒരു സ്വര്‍ണവും ഏഴ് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ നിന്നാണ് അവസാനദിനം ഏക സ്വര്‍ണം നേടിയത്. ഷര്‍ബാന സിദ്ദിഖ്, ജിസ്‌ന മാത്യു, ആര്‍.അനു, ടിന്റു ലൂക്ക എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :